Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Warplane

അ​മേ​രി​ക്ക​ൻ യു​ദ്ധ​വി​മാ​നം ഇ​റാ​നി​ൽ ത​ക​ർ​ന്നു​വീ​ണു; ര​ക്ഷ​പ്പെ​ട്ട പൈ​ല​റ്റി​നാ​യി തെ​ര​ച്ചി​ൽ

ടെ​ഹ്‌​റാ​ൻ: ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​ൻ യു​ദ്ധ​വി​മാ​നം ഇ​റാ​നി​ൽ ത​ക​ർ​ന്നു​വീ​ണു. വി​മാ​ന​ത്തി​ൽ നി​ന്ന് സ്വ​യം ഇ​ജ​ക്‌​ട് ചെ​യ്ത് ര​ക്ഷ​പ്പെ​ട്ട പൈ​ല​റ്റ് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ പ​ർ​വ്വ​ത​പ്ര​ദേ​ശ​ത്ത് വീ​ണ​താ​യാ​ണ് വി​വ​രം. പൈ​ല​റ്റി​നെ ക​ണ്ടെ​ത്താ​നാ​യി ഇ​റാ​ൻ സൈ​ന്യ​വും അ​മേ​രി​ക്ക​ൻ ഹെ​ലി​കോ​പ്റ്റ​റു​ക​ളും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഇ​റാ​നി​ലെ കോ​ഹ്കി​ലു​യേ ആ​ൻ​ഡ് ബോ​യ​ർ-​അ​ഹ​മ്മ​ദ് പ്ര​വി​ശ്യ​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്ന​ത്. ത​ങ്ങ​ൾ ഒ​രു അ​മേ​രി​ക്ക​ൻ എ​ഫ്-35 വി​മാ​നം വെ​ടി​വെ​ച്ചി​ട്ട​താ​ണെ​ന്ന് ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, ത​ക​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ഫ്-15​ഇ വി​മാ​ന​ത്തി​ന്‍റേ​താ​ണെ​ന്നാ​ണ് പ്ര​തി​രോ​ധ വി​ദ​ഗ്ധ​രു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. പൈ​ല​റ്റ് ഇ​ജ​ക്‌​ട് ചെ​യ്ത​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പൈ​ല​റ്റി​നെ പി​ടി​കൂ​ടി സു​ര​ക്ഷി​ത​മാ​യി പോ​ലീ​സി​ന് കൈ​മാ​റു​ന്ന​വ​ർ​ക്ക് വ​ലി​യ പ്ര​തി​ഫ​ലം ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, പൈ​ല​റ്റി​നെ ക​ണ്ടെ​ത്താ​ൻ അ​മേ​രി​ക്ക​ൻ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഇ​റാ​ൻ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ക​ട​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. പൈ​ല​റ്റി​നെ ക​ണ്ടെ​ത്തി​യാ​ൽ ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്നും ജീ​വ​നോ​ടെ പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്നും ഇ​റാ​ൻ സൈ​ന്യം ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ഞ്ച് ആ​ഴ്ച​യാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ൽ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ സം​ഭ​വ​മാ​ണി​ത്. പൈ​ല​റ്റ് ഇ​റാ​ൻ സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ലാ​യാ​ൽ അ​ത് മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​നും ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നും കാ​ര​ണ​മാ​കും.

 

Latest News

Corehub Up